ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം , പുനരുപയോഗ ഊർജ മന്ത്രാലയം. ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ ഹാദിയ, അൽറഖ, ഫഹദ് അൽഅഹമ്മദ്, അൽസബഹിയ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക. അൽഗൗസ് സ്ട്രീറ്റിൽ നടക്കുന്ന അറ്റകുറ്റപ്പണി എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് തയ്യാറാകാനും ഈ കാലയളവിൽ ജല ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രാലയം താമസക്കാർക്ക് നിർദ്ദേശം നൽകി.