ഈവർഷം ആദ്യപകുതിയിൽ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തതായി സൗദി അറേബ്യ തൊഴിൽകാര്യവിഭാഗം. ഇതിൽ 16,200 എണ്ണം വേതനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണെന്നും അധികൃതർ സൂചിപ്പിച്ചു. വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ട് ഒട്ടേറെ സംരംഭങ്ങൾ സൗദി ആരംഭിച്ചിട്ടുണ്ട്. എന്നാൽ തൊഴിൽനിയമങ്ങൾ പാലിക്കുന്നതിൽ ഒട്ടേറെ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. കൃത്യസമയത്ത് വേതനം നൽകുന്നതിൽ പരാജയപ്പെടുകയോ നിയമവിരുദ്ധമായി അവ തടഞ്ഞുവെക്കുകയോ ചെയ്ത 16,200 നിയമലംഘനങ്ങളും അവയിൽ ഉൾപ്പെടുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.