ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടയ്ക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരാഴ്ച കൂടി. നിയമലംഘനങ്ങൾക്കുള്ള പിഴയിൽ അൻപത് ശതമാനം ഇളവ് ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു ഖത്തർ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നത്. സ്വദേശികൾ, ഖത്തർ റസിഡൻസ്, സന്ദർശകർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവരല്ലാം ഈ പിഴയിളവിന് അർഹരാണ്. മൂന്നു വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ നിയമലംഘങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെട്രാഷ് ആപ്പിലും ട്രാഫിക് വിഭാഗത്തിന്‍റെ വെബ്സൈറ്റിലും പരിശോധിച്ചാൽ വാഹനങ്ങളുടെ പിഴ കണ്ടെത്താൻ സാധിക്കും. ഇങ്ങനെ പിഴയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടയ്ക്കാവുന്നതാണ്.