കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞാഴ്ച നടത്തിയ സുരക്ഷാ ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായി 190 പേർ പിടിയിലാവുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ഓഗസ്റ്റ് 11-17 കാലയാളവിൽ 15,866 ഗതാഗത നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ക്രിമിനൽ കുറ്റക്കാരായ ഒമ്പത് പേരെ പിടികൂടി. അംഗീകൃത ഐ.ഡി ഇല്ലാത്ത 80 പേരെയും റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 80 പേരയെും അറസ്റ്റ് ചെയ്തു. ഇതുകൂടാതെ ലഹരിവസതുക്കൾ കൈവശം വെച്ചതിന് 12 പേരെയും പിടികൂടുകയും ചെയ്തു. ഇതിൽ രണ്ടു പേർ മദ്യപിച്ച നിലയിലും ഏഴു പേർ അബോധാവസ്ഥയിലുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫേഴസ് പ്രസാതാവനയിൽ വ്യക്തമാക്കി.