അബുദാബിയിലെ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിന്റെ ഭാഗമായുള്ള രണ്ടു പാതകൾ ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടുമെന്ന് അധികൃതർ. ശനിയാഴ്ച്ച രാത്രി 12 മണി മുതൽ ഞായറാഴ്ച രാത്രി 12 മണിവരെയാണ് റോഡ് അടച്ചിടുകയെന്നു അബുദാബി മൊബിലിറ്റി അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതരുടെ നിർദേശമുണ്ട്.