റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. തലസ്ഥാന നഗരത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി 13 ബില്യൺ റിയാൽ മൂല്യമുള്ള നാല് റോഡ് വികസന കരാറുകൾ നൽകി. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി റോഡ് പ്രോഗ്രാം, സൗദി തലസ്ഥാനത്തെ ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായി ഉയർത്തുമെന്നും മധ്യപൂർവ്വ മേഖലയിൽ സുസ്ഥിര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി റിയാദിനെ സജ്ജമാക്കുമെന്നും ഡയറക്ടർ ബോർഡ് വ്യക്തമാക്കി.