തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി യു.എ.ഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും തൊഴിൽ ദാതാക്കൾക്കും ഇതിലൂടെ പരാതികൾ സമർപ്പിക്കാം. 3 രീതിയിലാണ് പരാതി സർപ്പിക്കാർ അവസരമുള്ളത്. മന്ത്രാലയത്തിന്റെ മൊഹ്രെ.എഇ (mohre.ae) എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ, മൊഹ്രെ യു.എ.ഇ എന്ന മൊബൈൽ ആപ്പിലൂടെയോ, 80084 എന്ന നമ്പരിലൂടെയോ പരാതി സമർപ്പിക്കാം. സ്വകാര്യ മേഖലയിൽനിന്നുള്ള പരാതികൾക്ക് വർക്ക് പെർമിറ്റ് അല്ലെങ്കിൽ പാസ്പോർട്ട് നമ്പറും, ഗാർഹിക ജോലിക്കാർ യു.ഐ.ഡി നമ്പരും പരാതിക്കൊപ്പം സമർപ്പിക്കണം. പരാതി ലഭിച്ച് 14 ദിവസത്തിനകം പരിഹാര നടപടികൾ മന്ത്രാലയം ആരംഭിക്കും.