പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ തൊഴിൽ മേഖലയിലെ പുതിയ നിയന്ത്രണം. നിർമാണ മേഖല ഉൾപ്പടെ 13 സ്വകാര്യ തൊഴിൽ മേഖലകളിലാണ് പ്രവാസികൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 6 മാസത്തേയ്ക്കാണ് നിയന്ത്രണത്തിന്റെ കാലാവധി. ഈ തൊഴിൽ മേഖലകളിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കുയാണ് ലക്ഷ്യം.