തൊഴിലാളികളുടെ അവകാശം ലംഘിക്കുന്ന തൊഴിലുടമകൾ 10 ലക്ഷം ദിർഹം പിഴ കൊടുക്കേണ്ടിവരുമെന്ന് യു.എ.ഇ. പുതിയ തൊഴിൽ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിൽ പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാലും ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് വഞ്ചിച്ചാലും കർശന നടപടിയുണ്ടാകും. തൊഴിലാളികളുടെ അവകാശങ്ങൾ കൊടുത്ത് തീരാതെ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും സാധിക്കില്ല. നിയമ ലംഘകർക്കെതിരെ ക്രിമിനൽ വകുപ്പുപ്രകാരം കേസെടുക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.