സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന. വിവിധ പ്രവിശ്യകളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളില്‍ താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,471 വിദേശികള്‍ അറസ്റ്റിലായി. ഇതില്‍ 12,972 ഇഖാമ നിയമലംഘകരും 4,812 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും, 2,687 തൊഴില്‍ നിയമലംഘകരും അതിര്‍ത്തിവഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 1050 പേരും ഉള്‍പ്പെടുന്നു. നിയമ ലംഘകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍വരെ പിഴയും 15 വര്‍ഷംവരെ തടവുശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.