ഒമാനില്‍ നേരിയ ഭൂചലനം. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലാണ് ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രതയും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാത്രി 8.51നായിരുന്നു സംഭവം.