ആകാശത്തുവെച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിന് എതിരെ കേസ്. കാസര്‍കോട് സ്വദേശി ടി സുധീഷിന് എതിരെയാണ് പരാതി. ദമാമില്‍നിന്ന് കണ്ണൂരിലേയ്ക്ക് വെള്ളിയാഴ്ച പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിമാനത്തിന് പിന്നിലെ എക്‌സിറ്റ് വാതിലാണ് ഇയാള്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിമാനം അടിയന്തിരമായി താഴെ ഇറക്കിയശേഷം ഇയാളെ അധികൃതര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.