ഒമാനിൽ റെസിഡൻസി പെർമിറ്റ് അപേക്ഷകരുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതൽ ട്യൂബർകുലോസിസ് പരിശോധന നടത്തും. പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിർബന്ധമാണ്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൈത്തണ്ടയിൽ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് വഴിയാണ് ടിബി തിരിച്ചറിയുക. പരിശോധനാ ഫലം പോസിറ്റീവ് ആയാൽ നെഞ്ചിൻറെ എക്സ് റേ എടുക്കും. ടിബി സ്ഥിരീകരിക്കുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നൽകും എന്നും വ്യക്തമാക്കിയിട്ടുണ്ട്.