ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം. ട്രാഫിക് സിഗ്നലുകളുടെ 15 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്നാണ് നിർദേശം. അതോടൊപ്പം സ്‌കൂൾ വിദ്യാർഥികൾക്കുള്ള നടപ്പാതയുടെ ഒന്നര മീറ്ററിനുള്ളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. പാലങ്ങളുടെ മുകളിൽ പാർക്കുചെയ്യരുത്. റോഡുകൾക്ക് കുറുകെ പാർക്കുചെയ്യുന്നതും ട്രാഫിക് നിയമ ലംഘനമാണ്. റോഡുകളുടെ മധ്യത്തിൽ, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങളിൽ വിപരീതദിശയിൽ പാർക്ക് ചെയ്യരുത്. വളവുകളിൽ പാർക്കുചെയ്യുന്നവർ 15 മീറ്റർ ദൂരപരിധിക്ക് താഴെ അല്ലെന്നു ഉറപ്പുവരുത്തണം. നിശ്ചിത വാഹനങ്ങൾക്കായി സജ്ജീകരിച്ച സ്ഥലങ്ങളിലും പാർക്ക് ചെയ്യരുന്നതും പിഴ ഈടാക്കുവാൻ കാരണമാകും.