ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി രാജ്യത്ത് കൊള്ളയെന്ന് ജെബി മേത്തർ എംപി രാജ്യസഭയിൽ. ഹോളിഡേ സീസൺ ഹൊററർ സീസണായി മാറി, സംഘടിത കൊള്ളയാണ് നടക്കുന്നത്. സംഘടിത കൊള്ളയിൽ സർക്കാറും പങ്കാളിയാകുന്നു. രണ്ടോ മൂന്നോ ഇരട്ടിയല്ല. ടിക്കറ്റ് നിരക്ക് അരലക്ഷം വരെയായി ഉയരുന്ന സാഹചര്യമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക് കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഇടപെടണം. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് യാത്രാ ദുരിതം കൂടിയേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. കേന്ദ്ര ബജറ്റില്‍ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.