കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിയുടെയും 4 സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പിലാക്കി സൗദി. കിഴക്കന്‍ പ്രൈവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. തൃശൂര്‍ ഏറിയാട് സ്വദേശി സിദ്ദിഖും സംഘവും കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഘം നടത്തിയ ഹൈവേ കൊള്ളയാണ് കൊലപാതകത്തില്‍ അവസാനിച്ചത്. സമീര്‍ വേളാട്ടുകുഴി എന്നയാള്‍ക്കാണ് അക്രമത്തില്‍ ജീവന് നഷ്ടമായത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ കുറ്റവാളികള്‍ക്ക് നീതിപീഠം വധശിക്ഷ വിധിച്ചു. അഞ്ചുപേരുടെയും തലയറുത്താണ് സൗദി ശിക്ഷ നടപ്പിലാക്കിയത്.