കുവൈത്തില്‍ അബുഖലീഫ മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടിച്ച വാഹനങ്ങളില്‍നിന്നും സമീപത്തെ വാഹനങ്ങളിലേയ്ക്ക് അഗ്നി പടര്‍ന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിവരുന്നതായും, അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും കുവൈത്ത് ജനറല്‍ ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.