കുവൈത്തിൽ 287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റിലെ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങൾ കണ്ടെത്തി. 262 കിലോ കേടായ മത്സ്യവും 25 കിലോ മായം കലർന്ന മാംസവുമാണ് പിടിച്ചെടുത്ത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് മുതൽ മായം കലർന്ന ഭക്ഷണം കച്ചവടം ചെയ്യുന്നത് വരെയുള്ള നിയമലംഘനങ്ങൾ ഇതിൽപ്പെടുന്നു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വ നിയമങ്ങൾ പാലിക്കാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടും.









