ഒമാനിൽ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദ്ദേശം. അടുത്ത മാസം നാലു മുതൽ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നാൽപ്പത് മിനിറ്റ് മുമ്പേ എത്തണമെന്ന് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു. നിലവിൽ 20 മിനിറ്റ് മുൻപ് എത്തുന്ന രീതിയാണുള്ളത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം നടപ്പിലാക്കുന്നതിൻറെ ഭാഗമായാണ് ഈ തീരുമാനം. പ്രവർത്തനക്ഷമതയും യാത്രക്കാരുടെ യാത്രാ അനുഭവവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പിക്കുന്നത്.