ദുബൈയിൽ ഫുഡ് ഡെലിവറിക്ക് കൂടുതൽ റോബോട്ടുകളെ നിയോഗിക്കുന്നു. ഇനി മുതൽ സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്ക് ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ എത്തും . നിലവിൽ സിലിക്കൺ ഒയാസിസിലാണ് ഓർഡർ ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റോബോട്ടുകൾ ഓടി നടക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം മുതൽ മൂന്ന് റോബോട്ടുകൾ എക്‌സ്‌പോ സിറ്റിയടക്കമുള്ള നഗരത്തിൽ പ്രവർത്തനം തുടങ്ങും. ദുബൈ ഫ്യൂച്ചർ ലാബ്‌സും ലൈവ് ഗ്ലോബലും സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ദുബൈ ഫ്യൂച്ചർ ലാബ്‌സ് രൂപകൽപന ചെയ്ത റോബോട്ടുകളിൽ ലൈവ് ഗ്ലോബലിൻറെ സ്മാർട്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്. 30 മിനിറ്റിനകം ഡെലിവറി ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിലാണ് റോബോട്ടുകളെ രൂപകൽപന ചെയ്യിതിരിക്കുന്നതെന്ന് ദുബൈ ഫ്യൂച്ചർ ലാബ്‌സ് ഡയറക്ടർ ഖലീഫ അൽ ഖാമ വ്യക്തമാക്കി.









