കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഗവൺമെൻറ് വകുപ്പുകൾക്കുമാണ് നിർദേശം നൽകിരിക്കുന്നത്. കൂടാതെ ഈ തൊഴിലുകളിൽ വേണ്ട ശാസ്ത്രീയ സ്പെഷ്യലൈസേഷനോടെ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണമെന്നാണ് നിർദേശം. ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത് വെയിറ്റിംഗ് ലിസ്റ്റിൽ യോഗ്യതയുള്ള കുവൈത്തികളുടെ നിയമനം ഉറപ്പാക്കുകയാണ്. ഈ തീരുമാനം നടപ്പാക്കുന്നതിന് ഒക്ടോബർ ഒന്നിന് മുമ്പാകെ ഗവൺമെൻറ് ഏജൻസികൾ അവരുടെ സ്ഥാപനത്തിലുള്ള ജോലി ഒഴിവുകൾ ക്രോഡീകരിച്ച് കമ്മീഷൻ മുമ്പാകെ നൽകണം.