യു.എ.ഇ.യിൽ ചൂട് ശക്തമാകുന്നു. കഠിനമായ ചൂടിനെ തുടർന്ന് ആളുകൾ പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറഞ്ഞു. അവധി ദിനങ്ങളിൽ പോലും അത്യാവശ്യ കാര്യങ്ങൾക്ക്മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. ചൂട് കൂടുന്നത് മൂലം കുട്ടികൾക്കുൾപ്പെടെ പനി, ജലദോഷം, തലവേദന തുടങ്ങിയവയുണ്ട്. മാത്രവുമല്ല ശീതീകരിച്ചമുറികളിൽ കഴിയുന്നത് പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു. ചൂടുകാരണം രാവിലെയും വൈകീട്ടും വ്യായാമത്തിന്റെ ഭാഗമായി ബീച്ചുകളിൽ നടക്കുന്നവരുടെ എണ്ണം കുറഞ്ഞു. യോഗ ചെയ്യാൻ പാർക്കിൽ വരുന്ന കുടുംബങ്ങൾ ചൂടിനെ തുറന്ന് യോഗ ചെയ്യുന്നത് വീടുകളിലാക്കി. ചൂട് കൂടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് കൂടുതൽസമയം ജോലിചെയ്യാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ യു.എ.ഇ.യിൽ തുറസ്സായസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നടപ്പാക്കിയ നിർബന്ധിത ഉച്ചവിശ്രമ നിയമം തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ്. യു.എ.ഇ.യിൽ ചൂട് വർധിക്കുന്നുണ്ടെങ്കിലും രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് കുറവില്ലെന്ന് ടൂർ ഓപ്പറേറ്റർമാർ വ്യക്തമാക്കി.