സൗദിയിലെ അൽകോബാറിൽ ഡിഎച്ച്എൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ബഹുനില കെട്ടിടത്തിൻറെ മുൻവശത്താണ് തീ പടർന്നുപിടിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കെട്ടിടത്തിലെ തീപിടിത്തത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപടർന്നു പിടിച്ചതോടെ ജീവനക്കാർ ദൂരേക്ക് ഓടി മാറി. ചിലർ കെട്ടിടത്തിന് മുമ്പിൽ നിർത്തിയിട്ട കാറുകൾ ദൂരേക്ക് മാറ്റി. എന്നാൽ കൂടുതൽ ആളുകൾക്കും തങ്ങളുടെ കാറുകൾ സ്ഥലത്ത് നിന്ന് മാറ്റാനായില്ല.