കുവൈത്തിൽ ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് ഇനി തടവ് ശിക്ഷയ്ക്ക് പകരം കുറ്റവാളികളെ സാമൂഹ്യ സേവന പ്രവൃത്തികളിൽ പങ്കാളികളാക്കും. സമൂഹത്തിന്റെ നന്മയ്ക്കായി കുറ്റവാളികളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചില കുറ്റകൃത്യങ്ങൾക്ക് രണ്ട് മാസത്തിൽ താഴെ തടവ് ശിക്ഷയ്ക്ക് പകരം സാമൂഹ്യസേവനം നൽകുന്ന പുതിയ നിയമം കുവൈത്ത് നടപ്പിലാക്കുന്നത്. ട്രാഫിക് ലംഘനങ്ങൾ, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനങ്ങൾ, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് നിയമത്തിന്റെ ലംഘനം തുടങ്ങി രണ്ട് മാസത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന ചില കുറ്റകൃത്യങ്ങൾക്കാണ് തടവിന് പകരംസാമൂഹ്യസേവനം നടപ്പിലാക്കാനാണ് കുവൈത്ത് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നൽകുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ വാസ്മി വ്യതമാക്കി.