അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ തേടാന്‍ സൗദിയില്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്രൂവല്‍ കിട്ടാന്‍ ആശുപത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും കാത്തിരിക്കാറുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ അതിന്റെ ആവശ്യമില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. 500 റിയാലില്‍ കുറവ് ചെലവ് വരുന്ന ചികിത്സക്കും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി അപ്രൂവല്‍ നേടല്‍ നിര്‍ബന്ധമല്ല. ആദ്യ തവണ ഡോക്ടര്‍ പരിശോധിച്ച് 14 ദിവസത്തിനുള്ളില്‍ സൗജന്യമായി തന്നെ വീണ്ടും ഡോക്ടറെ കാണാന്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഗുണഭോക്താവിന് അര്‍ഹതയുണ്ട്