കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വീസ ഇനി മുതല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കു ഗുണം ചെയ്യുന്ന തീരുമാനം 2018നു ശേഷം ആദ്യമായാണു നടപ്പാക്കുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിന് അകത്തു നിന്നുതന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.