കനത്ത ചൂടിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി അറബ് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച മുതല്‍ മിക്ക അറബ് രാജ്യങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ്‌വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാഖ്, കുവൈത്ത്, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ താപനില ഉയരും. കുറഞ്ഞപക്ഷം 40 ഡിഗ്രിവരെ താപനില ഉയരും. ഇറാഖ്, കുവൈത്ത്, കിഴക്കന്‍ സൗദി എന്നിവിടങ്ങളില്‍ താപനില 50 ഡിഗ്രിയിലെത്തും.