Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം

July 4, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 20, 2025
433
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി

March 20, 2025
434

യുഎഇയിലെ വിവിധയിടങ്ങളിൽ പണമിടപാടുകൾക്കായി ഇനി യുപിഐ സംവിധാനം ഉപയോഗിക്കാം. ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ക്യു.ആർ കോഡുകൾ സ്കാൻ ചെയ്ത് പണം നൽകാനുള്ള സംവിധാനം യുഎഇയിൽ എത്തുന്ന ഇന്ത്യൻ സന്ദർശകർക്കും പ്രവാസികൾക്കും ഏറെ ഗുണം ചെയ്യും. ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷന്റെ അന്താരാഷ്ട്ര ഉപവിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും യുഎഇ ഉൾപ്പെടുന്ന മദ്ധ്യപൂർവ ദേശത്തെ പ്രധാന പേയ്മെന്റ് കമ്പനിയായ നെറ്റ്‍വർക്ക് ഇന്റർനാഷണലും (നെറ്റ്‍വർക്ക്) തമ്മിലുള്ള ധാരണ അനുസരിച്ചാണ് യുഎഇയിൽ യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിലെ സന്ദർശർക്കും തടസമില്ലാതെ യുപിഐ ഇടപാടുകൾ സാധ്യമാവുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ ഏകദേശം 60,000 വ്യാപാര സ്ഥാപനങ്ങളിലായി രണ്ട് ലക്ഷത്തിലധികം പി.ഒ.എസ് ടെർമിനലുകൾ നെറ്റ്‍വർക്കിന് കീഴിലുണ്ട്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ട്രാൻസ്പോർട്ട്, സൂപ്പർമാർക്കറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ നെറ്റ്‍വർക്ക് പേയ്മെന്റ് സംവിധാനത്തിന് കീഴിൽ വരുന്നുണ്ട്. പതുക്കെ കൂടുതൽ സ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ യുഎഇയിലെ യുപിഐ സംവിധാനം വിപുലപ്പെടുത്താനാണ് പദ്ധതി. കൂടുതൽ റീട്ടെയിൽ സ്റ്റോറുകളും റസ്റ്റോറന്റുകളും ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്സ് എന്നിങ്ങനെയുള്ള കേന്ദ്രങ്ങളുമെല്ലാം യുപിഐ സംവിധാനം സ്വീകരിക്കപ്പെടുന്ന രീതിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻപിസിഐ ഇന്റർനാഷണൽ പറയുന്നു. യുഎഇ ദിർഹത്തിന് പകരം ഇന്ത്യൻ രൂപയിൽ തന്നെയായിരിക്കും യുപിഐ പേയ്മെന്റ് സംവിധാനത്തിൽ ഇടപാടുകൾ നടക്കുക. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലുള്ള പണം രൂപയുടെ മൂല്യം നഷ്ടമാവാതെ യഥാർത്ഥ വിനിമയ നിരക്കിൽ തന്നെ യുഎഇയിൽ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് സവിശേഷത. യുഎഇയിലെ മഷ്‍രിഖ് ബാങ്കും ഫോൺ പേയും തമ്മിൽ ഉണ്ടാക്കിയ കരാർ അനുസരിച്ച് രാജ്യത്തെ മഷ്‍രിഖിന്റെ പേയ്മെന്റ് സംവിധാനങ്ങളിൽ ഫോൺ പേ ഇടപാടുകൾ സാധ്യമാവുമെന്ന് അറിയിച്ചിരുന്നു.

Tags: UAEupi
ShareTweetSendSend
Previous Post

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

Next Post

ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞതായി റിപ്പോർട്ട്

Next Post
മണിട്രാപ്പിൽ ഇരകളായി ഗൾഫ് പ്രവാസികൾ

ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ കുറഞ്ഞതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

ലബനനിൽ നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു

4 years ago
443
ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

യുഎഇയിൽ മണൽക്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

11 months ago
432
സൗദിയിലെ വാഹനാപകടങ്ങളില്‍ വന്‍ വർദ്ധനവ്

സൗദിയിലെ വാഹനാപകടങ്ങളില്‍ വന്‍ വർദ്ധനവ്

2 years ago
434
വീടുകളിൽ നിന്നുതന്നെ ചെക്ക്- ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്ക്-ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു

വീടുകളിൽ നിന്നുതന്നെ ചെക്ക്- ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്ക്-ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു

2 years ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫോർമുല വണ്ണിന്റെ ഭാഗമായി ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
  • സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?