യുഎഇയിൽ ഈ വർഷം ആദ്യ പകുതിയിലെ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30ഓടെ വിദഗ്ധ തൊഴിൽ വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തിൽ ഒരു ശതമാനം വളർച്ച കൈവരിക്കണമെന്നായിരുന്നു നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ജൂലൈ 1 മുതൽ പിഴ ചുമത്തി തുടങ്ങി. സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ പരിശോധന ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും. യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.