ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് തുടക്കമായി. ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവരുടെ മേൽ പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം വ്യക്തമാക്കി. പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് നിരോധനമെന്ന് പരിസ്ഥിതി വിഭാഗം വ്യക്തമാക്കി.