ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 13 നിലയുള്ള കെട്ടിടത്തിലെ 10 നിലയിൽ തീപിടുത്തം ഉണ്ടായത്. അവധി ദിവസമായതിനാൽ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയർ അലാം കേട്ടതോടെ താമസക്കാർ അയൽവാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. അപ്പാർട്ടുമെന്റുകളിൽ ജല, വൈദ്യുതി സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.