വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. അതികഠിനമായ ചൂട് അനുഭവപ്പെട്ട പ്രവിശ്യയിൽ താപനില അമ്പത് ഡിഗ്രി വരെ രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി.അതികഠിനമായ ചൂട് അനുഭവപ്പെട്ട പ്രവിശ്യയിൽ താപനില അമ്പത് ഡിഗ്രി വരെ രേഖപ്പെടുത്തി. വേനൽക്കാലത്തിൻറെ ആദ്യ പാദമേ ആയിട്ടുള്ളൂവെന്നും താപനില ഇനിയും കടുക്കുമെന്നും കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിൽ പലയിടത്തും എയർകണ്ടീഷൻ സംവിധാനങ്ങളും വൈദ്യുത വിതരണവും തടസ്സപെട്ടു. കടുത്ത ചൂടിൽ സൂര്യാതപമേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ അതികഠിനമായ ചൂട് രാജ്യത്ത് ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.