ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്. ദുബൈ ജബൽ അലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായി സംവാദം സംഘടിപ്പിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകുകയായിരുന്നു ദുബൈ പൊലീസ്. ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ എന്ന പേരിൽ ജബൽ അലിയിൽ ഒരുക്കിയ ചടങ്ങിൽ ദുബൈ പോലീസിന്റെ പ്രവർത്തനങ്ങൾ അധികൃതർ വ്യക്തമാക്കി. ദുബൈ കമ്യൂണിറ്റി പൊലീസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഗുണങ്ങൾ, സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എന്നിവ ദുബൈ പൊലീസ് ആപ്പിലെ ‘Police eye’ എന്ന ഓപ്ഷൻ മുഖേന അറിയിക്കാനുള്ള സംവിധാനത്തെക്കുറച്ചും പൊലീസ് പ്രതിനിധികൾ ചടങ്ങിൽ എടുത്തു പറഞ്ഞു. കൗൺസിലിങ്ങ് ഉൾപ്പെടെ വിവിധ തരം സേവനങ്ങളാണ് ദുബൈ പൊലീസ് ചെയ്യിതുവരുന്നത്. ബർ ക്യാമ്പുകളിലെ തൊഴിലാളി പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചും ചടങ്ങിൽ വ്യക്തമാക്കി. വിവിധ മത പണ്ഡിതൻമാരും ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ വളണ്ടിയർമാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.