പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സർവീസ് ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് സജ്ജ്മാക്കിരിക്കുന്നത്. മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരികെ രാത്രി 8.05ന് പുറപ്പെടുന്ന വിമാനം അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തും. കൂടാതെ ദുബൈ, ഷാർജ എന്നിങ്ങനെ യുഎഇയിലെ മറ്റ് എയർപോർട്ടുകളിൽ നിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ആകാശ എയറിൻറെ ആദ്യ രാജ്യാന്തര സർവീസ് മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു. മുംബൈയിൽ നിന്ന് ജൂൺ 8ന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിൻറെ നാലാമത്തെ രാജ്യാന്തര സർവീസ് ആണ് അബുദാബിയിലേത്.