ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ-എം.ഒ.എച്ച്.ആർ.ഇ. മൊബൈൽ സ്മാർട്ട് ആപ്പിലാണ് വീഡിയോകോൾ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തനലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നിവയെല്ലാമാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ തൊഴിൽമന്ത്രാലയ സേവനങ്ങളും ആപ്പിലെ വീഡിയോകോൾ സേവനത്തിലൂടെ കൺസൾട്ടന്റുസുമായി നേരിട്ട് ചോദിച്ചറിയാം. തിങ്കൾമുതൽ വ്യാഴംവരെ രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുമണിവരെയും വെള്ളിയാഴ്ച രാവിലെ ഏഴരമുതൽ ഉച്ചയ്ക്ക് 12 മണിവരെയും വീഡിയോകോൾ സേവനം ലഭ്യമാണ്.