കുവൈത്തിലെ മംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവിട്ടത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ പരിക്കേൽപ്പിക്കൽ, അശ്രദ്ധ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്.