വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂൺ 12 മുതൽ ജൂലൈ 15 വരെയാണ് പുതിയ പാർക്കിംഗ് നിരക്കുകൾ ഈടാക്കുക. അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്. പാർക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാർക്കിംഗിന് പ്രീ ബുക്കിംഗ് മാത്രം 725 റിയാലാണ് ഈടാക്കുക. പ്രീമിയം പാർക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂർ മുതൽ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.