യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻറെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ മഴയും ലഭിച്ചു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. താപനില ക്രമാതീതമായി ഉയർന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം സംഭവിക്കാതെ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു .