ഒമാനിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചു. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രയ്ക്കും പ്രോത്സാഹനം നല്കുന്നതിനായാണ് ഒമാനിൽ സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചത്. ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയവും, നോളജ് ഒയാസിസ് മസ്കത്തും ചേർന്നാണ് ഈ പരീക്ഷണം ആരംഭിച്ചത് സാൻഡ്ബോക്സ്” എന്ന നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഒമാനിൽ നടത്തുന്ന ആദ്യത്തെ പരീക്ഷണമാണിത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുക, കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗമായി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ആറ് മാസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണം നോളജ് ഒയാസിസ് മസ്കത്തിൽ നടക്കും. ഇതോടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രയോജനങ്ങൾ നേരിട്ട് അനുഭവിക്കാനും നഗര ഗതാഗതത്തിൽ ഇതിന്റെ സ്വാധീനം വിലയിരുത്താനുമുള്ള അവസരം പൊതുജനങ്ങൾക്കും ലഭിക്കും.