ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് കേരളത്തിൽ നിന്ന് 25000ത്തോളം തീർത്ഥാടകർ. കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി എന്നീ എംബാർക്കേഷൻ പോയിൻറുകൾ വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 18,201ഉം, സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയ 6000ത്തോളവും ചേർത്ത് 25,000ത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുളളവർ. ഇന്ത്യൻ ഹജ്ജ് മിഷൻറെ മാർഗനിർദേശങ്ങൾക്ക് കീഴിലാണ് ഇവരുടെ ചലനങ്ങൾ. കേരളത്തിലെ വിവിധ വകുപ്പുകൾ ആയ പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവടങ്ങളിലുള്ള 108 വളൻറിയർമാരാണ് മലയാളി തീർഥാടകരെ നിയന്ത്രിക്കുന്നത്. വളൻറിയർ ക്യാപ്റ്റൻ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീമിനാണ് നേതൃത്വം. ഇത്തവണ 3,600ഓളം ‘ആൺതുണയില്ലാ’ വനിതാ തീർഥാടകരും ഹജ്ജിനുണ്ട്. ഇവർക്ക് ആവശ്യമായ സേവനം ചെയ്യുന്നതിനായി 18 വനിതാ വളൻറിയർമാരെയും സജ്ജമാക്കിട്ടുണ്ട്. മാശായിർ മെട്രോ സ്റ്റേഷന് അടുത്തുള്ള ടെൻറുകളിലുള്ള മലയാളി തീർഥാടകർക്ക് മെട്രോ സംവിധാനവും ലഭ്യാമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.