കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വൈകിയത് അഞ്ചു മണിക്കൂർ. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. കുറച്ചു വൈകിയാണ് കോഴിക്കോട് നിന്ന് വിമാനം എത്തിയത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ് വൈകുന്നേരം 6.10ഓടെയാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതർ പറഞ്ഞത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം കുവൈത്തിൽ നിന്ന് പുറപ്പെടാൻ വൈകിയതോടെ പുലർച്ചെ ഒരു മണിയോടെയാണ് എത്തിയത്.