ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. മൂന്നാം ദേശീയ വികസനപദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജനീവയിൽ നടന്ന 77ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ദേശീയ ആരോഗ്യ പദ്ധതി 2030 ൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്. പൊതുജനാരോഗ്യം, പ്രാഥമികാരോഗ്യ പരിരക്ഷ, അടിസ്ഥാന ചികിത്സ സൗകര്യങ്ങൾ എന്നിവ വികസിപ്പിച്ചും മെച്ചപ്പെടുത്തിയും, ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയാണ് പുതിയ ആരോഗ്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി വ്യക്തമാക്കി.









