ആകാശ എയറിന് സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. സൗദിക്കും ഇന്ത്യയ്ക്കുമിടയിൽ ജൂൺ എട്ട് മുതൽ സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കും. അഹ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിൽ പ്രതിവാര 14 വിമാന സർവിസുകൾ ഇതിൽ ഉൾപ്പെടും. കൂടാതെ അടുത്ത ജൂലൈ നാലിന് ആരംഭിക്കുന്ന സർവിസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള ഏഴ് പ്രതിവാര വിമാനങ്ങളും ഇതിൽ ഉൾപ്പെടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.