മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 366 വ്യാജ പാസ്പോർട്ടുകൾ. 2023ൽ 355 പാസ്പോർട്ടുകൾ ആണ് അധികൃതർ പിടികൂടിയത് . കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ പാസ്പോർട്ടുകൾ പിടികൂടാനായി വിമാനത്താവളത്തിൽ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീൻ സ്ഥാപിച്ചതായി ജിഡിആർഎഫ്എ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ കൺസൽറ്റന്റ് അകിൽ അഹ്മദ് അൽ നജ്ജാർ വ്യക്തമാക്കി. വ്യാജ പാസ്പോർട്ടുകളുമായി എത്തിയവരെ പാസ്പോർട്ട് കൺട്രോൾ ഓഫിസർ പിടികൂടി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. സ്ഥിരീകരിച്ചാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി, കോടതി വിധി അനുസരിച്ച് തുടർനടപടികൾ സ്വികരിക്കും.