ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടം സ്വാന്തമാക്കി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്സ് ഡോട് കോമിന്റെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. മികച്ച എയർലൈൻസ് പൂരസ്കാരവും ഖത്തർ എയർവേസിനാണ്. കൂടാതെ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്കാരങ്ങളും ഖത്തർ എയർവേസ് സ്വന്തമാക്കി. മുൻവർഷങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിരുന്ന എയർ ന്യൂസിലൻഡ്, കൊറിയൻ എയർ, കാതേ പസഫിക് എയർവേസ്, എമിറേറ്റ്സ് തുടങ്ങിയവയെ പിന്നലാക്കിയാണ് ഖത്തർ എയർവേസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം തുടർച്ചയായ അഞ്ചാം തവണയാണ് ഖത്തർ എയർവേസ് സ്വാന്തമാക്കുന്നത്. യാത്രക്കാരുടെ സംതൃപ്തി, സുരക്ഷ, ആധുനിക സൗകര്യങ്ങൾ, വിമാനങ്ങളുടെ പുതുമ, സർവീസ്, എന്നി 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എയർലൈൻ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ജൂറിയാണ് സ്ഥാനങ്ങൾ നിർണയിച്ചത്.