പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ സർവീസ് അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാൻ കൺവെൻഷന് സെന്ററിൽ നടക്കുന്ന കോമെക്സിൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ മേൽനോട്ടത്തിലാണ് എം.എഫ്.ഇ.എസ് അവതരിപ്പിച്ചത്. എംഎഫ്ഇഎസിൽ, പ്രവാസികൾക്ക് മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം, കൂടാതെ സനദ് ഓഫീസുകൾ വഴിയും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകും. വാഫിഡ് പ്ലാറ്റ്ഫോം വഴിയും രേഖകൾ പരിശോധിക്കാവുന്നതാണ്. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും മെഡിക്കൽ പരിശോധനകളുടെ സമഗ്രത ഉറപ്പാക്കാനും എം.എഫ്.ഇ.എസിലൂടെ സാധിക്കും. റോയൽ ഒമാൻ പോലീസ് വെബ്സൈറ്റ് വഴിയും വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.