ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഒമാനിലും ആരംഭിക്കുമെന്ന് ബാങ്കിംഗ് രംഗത്തെ വൃത്തങ്ങൾ ഒമാൻ ഒബ്സർവറിനോട് വ്യക്തമമാക്കി. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇതിനകം നിലവിലുള്ള ആപ്പിൾ പേ ഉപയോഗിച്ച് ഫോണിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വെബ്സൈറ്റുകളിലും പെയ്മന്റ് സേവനം നൽകുന്നുണ്ട്. കോമെക്സ് 2024ൽ സംസാരിച്ച സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഉദ്യോഗസ്ഥൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ ആപ്പിൾ പേ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. പ്രധാന ബാങ്കുകളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഫോൺ ഉപയോഗിക്കുന്നവർക്ക്, കാർഡ് സൈ്വപ്പ് ചെയ്യുന്നതിന് പകരം ആപ്പിൾ പേ ഉപയോഗിക്കാം.