കുവൈത്തിൽ വൻ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതർ. കടൽ മർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ പിടിച്ചെടുത്തു. വിപണിയിൽ വൻ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻറെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.