ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽപരസ്യങ്ങളിൽ വഞ്ചിതരാകരുത്. തൊഴിലന്വേഷകരെ കബളിപ്പിച്ച് പണം കൈക്കലാക്കാനാണ് തട്ടിപ്പുസംഘം ലക്ഷ്യമിടുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ തൊഴിലിന് അപേക്ഷിക്കുന്നവർ പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കണം. തൊഴിൽവാഗ്ദാനങ്ങൾ നൽകുന്ന ഫോൺവിളികൾ, എസ്.എം.എസുകൾ, ലിങ്കുകൾ എന്നിവയോട് ജാഗ്രതയോടെ പ്രതികരിക്കണം. തൊഴിൽതട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.