കൊച്ചിയിൽ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയിൽ നിന്ന് ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.40ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയിൽ എത്തിച്ചേരുക.